ഒരു വേശ്യയെ കല്യാണം കഴിച്ച യുവാവിന്‍റെ കഥ..

വേശ്യ

”ഈ തുക കുറച്ചു കൂടുതലാണ് എങ്കിലും വിഷമം ഇല്ല നീ സുന്ദരിയാണ് പെണ്ണേ.” ഇങ്ങനെ പറഞ്ഞ് ഞാനവളെ ആകെയൊന്നു നോക്കി.ആ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് ഞാനാകെ കുഴയുന്നത്.നല്ല വടിവൊത്ത വെളുത്ത ശരീരം.നീണ്ട കണ്ണുകള്‍.പക്ഷെ അവളെന്നെ നോക്കുന്നതേയില്ല…എന്നോടവള്‍ക്ക് ഒരു താല്‍പര്യവും ഇല്ലാത്തതു പോലെ.അവള്‍ ഒന്നും മിണ്ടുന്നതും ഇല്ല..എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്.ഇവള്‍ടെ വായില്‍ നാക്കില്ലേ.. തല താഴ്ത്തി നില്‍ക്കുന്നു. ”ടീ പെണ്ണെ നിനക്ക് ഞാന്‍ കാശെണ്ണി തന്നത് എന്തിനാണന്നു മനസ്സിലായോ.ഇങ്ങനെ നില്‍ക്കാനല്ല..”

ഞാനൊന്നു ദേഷ്യപെട്ടപ്പോള്‍ അവളെനെ്റ മുഖത്തേക്ക് നോക്കി.ഇതിനു മുമ്പ് നാല് പെണ്‍കുട്ടികളുമായി ഞാന്‍ ഇതേ മുറിയില്‍ സമയം ചിലവഴിച്ചിട്ടുണ്ട്.എനിക്ക് പ്രായം 33 കഴിഞ്ഞേ.കല്ല്യാണം ഒന്നുമായില്ല..പിന്നെ ഇതൊക്കെയല്ലേ ഉള്ളൂ മാര്‍ഗം…അവള്‍ എനെ്റ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഭയം കണ്ടു.കാര്യം മനസ്സിലായി…

”എനെ്റ കുഞ്ഞേ നീ ആദ്യായിട്ടാണല്ലേ. വയ്യങ്കില്‍ പിന്നെന്തിനാടോ ഈ പണിക്ക് ഇറങ്ങിയത്.” അവള്‍ നിന്നു വിങ്ങുകയായിരുന്നു.സാരി തുമ്പുകൊണ്ട് കണ്ണീര്‍ തുടച്ച് അവളെന്നെ നോക്കി.

”നീ ഇവിടെ വരൂ. ഇരിക്കൂ.പേടിക്കണ്ട നിനെ്റ സമ്മതമില്ലാതെ വിരലില്‍ പോലും ഞാന്‍ തൊടില്ല. ഞാനൊര് ആണാണ്.അത്ര ചെറ്റയല്ല.എന്തിനാ ഇതിന് ഇറങ്ങിയത്.നിനക്ക് ചേര്‍ന്ന പണിയല്ല ഇത്..”

അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു അമ്മയ്ക്ക് സുഖമില്ല..മരുന്നു വാങ്ങിക്കാന്‍ പോലും പണമില്ല..അച്ഛന്‍ കടം ഉണ്ടാക്കി വച്ചിട്ട് ആത്മഹത്യ ചെയ്തു.വീട് ജപ്തി ചെയ്തു.അമ്മ ആഹാരം കഴിച്ചിട്ട് രണ്ടീസം ആയി.എനിക്ക് കാശ് വേണം.പണ്ട് തയ്യല്‍ പഠിക്കാന്‍ പോയ വീട്ടിലെ ചേച്ചിയാണ് പറഞ്ഞത് ഇതൊക്കയേ പാവങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളൂ എന്ന്.”

എനെ്റ പെണ്ണേ നീ ഇത്ര പൊട്ടിയാണല്ലോ…അവളായിരിക്കും ഈ സ്ഥലത്ത് കൊണ്ട് വന്നതും..അല്ലേ….എന്നിട്ട് നിന്ന് കരയുന്നു.” എനിക്കവളോട് സഹതാപം തോന്നി.ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങള്‍ ആയവള്‍.പറഞ്ഞ അയ്യായിരം ഞാന്‍ കൈയ്യില്‍ വച്ചു കൊടുത്തിട്ടു പറഞ്ഞു കൊണ്ടു പൊയ്ക്കോ.ആരുടെ മുന്നിലും ഇതിനുവേണ്ടി നിന്നുകൊടുക്കരുത് എന്ന്.ഇന്നവള്‍ എനെ്റ ഭാര്യയാണ്.എനെ്റ കുഞ്ഞിനെ്റ അമ്മ.ഇട്ടെറിഞ്ഞിട്ട് പോരാന്‍ അന്ന് മനസ്സുവന്നില്ല…ആര്‍ക്കും വിട്ട് കൊടുക്കാനും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!